Breaking News
ഖത്തര്‍ ജനസംഖ്യയില്‍ യോഗ്യരായ 80 ശതമാനത്തിലധികമാളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭിച്ചു
അഫ്‌സല്‍ കിളയില്‍ : –
ദോഹ : കോവിഡ് 19നെതിരായ വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ പ്രധാനപ്പെട്ട നാഴികകല്ല് പിന്നിട്ട് ഖത്തര്‍. 12 വയസ്സിന് മുകളിലുള്ള 80 ശതമാനത്തിലധികം ആളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളും ലഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് യോഗ്യരായ ജനസംഖ്യയുടെ 80.6 ശതമാനം പേര്‍ക്കും രണ്ട് ഡോസുകളും 92.3 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിനും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,381 ഡോസ് കോവിഡ് -19 വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട്.
2020 ഡിസംബര്‍ 23ന് ഖത്തര്‍ ദേശീയ വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിനുശേഷം നല്‍കിയ മൊത്തം വാക്‌സിന്‍ ഡോസുകളുടെ എണ്ണം 4,252,387 ആണ്.