Breaking News
ബഗ്ദാദ് ഉച്ചകോടിക്കിടെ ഖത്തര്‍ അമീറും ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദും തമ്മില്‍ കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി യു. എ. ഇ വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. ബാഗ്ദാദ് ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കണ്ടുമുട്ടിയത്.
ഖത്തറിനെതിരെ ഉപരോധമവസാനിച്ച ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമുണ്ട്. ഖത്തറും യു.എ.ഇയും തമ്മിലുളള സൗഹൃദം ശക്തിപ്പെടുത്തുവാന്‍ കൂടിക്കാഴ്ച സഹായകമാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.