Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

കെ.എം.സി.സി പ്രിവിലേജ് കാര്‍ഡ് അംഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ മികച്ച ചികിത്സാ പദ്ധതിയുമായി റിയാദ മെഡിക്കല്‍ സെന്റര്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ഖത്തര്‍: ഖത്തറിലെ കെ.എം.സി.സി മെമ്പര്‍മാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക ആരോഗ്യ പദ്ധതിയുമായി ഖത്തറിലെ സി റിങ് റോഡില്‍ പ്രവര്‍ത്തിക്കുന്ന റിയാദ മെഡിക്കല്‍ സെന്റര്‍. ചികിത്സാ പദ്ധതിയുടെ ലോഞ്ചിങ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുള്ള, ആഷിഖ് പി.കെ, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പദ്ധതിയുടെ ധാരണ പത്രത്തില്‍ ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീറും, റിയാദ മെഡിക്കല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കാലാമും ഒപ്പ് വെച്ചു.

ഖത്തര്‍ കെ.എം.സി.സി നടപ്പിലാക്കുന്ന മെമ്പര്‍മാര്‍ക്കുള്ള ഡിജി പ്രിവിലേജ് കാര്‍ഡ് പദ്ധതിയുടെ ഭാഗമായിട്ടാണ് അംഗങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. റിയാദ ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, കെ.എം.സി.സി വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ ആരോമ, ഹാരിസ് കെ.പി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

പദ്ധതിയുടെ ഭാഗമായി കെ.എം.സി.സി അംഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രത്യേക ഡിസ്‌കൗണ്ടോടുകൂടി റിയാദ മെഡിക്കല്‍ സെന്ററില്‍ ചികിത്സാ സൗകര്യം ലഭ്യമാണ്. കൂടാതെ 200 ഖത്തര്‍ റിയല്‍ ചിലവ് വരുന്ന ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് റിയാദ മെഡിക്കല്‍ സെന്ററില്‍ നിന്ന് സൗജന്യമായി ലഭ്യമാകുന്നതാണ്.

മികച്ച ചികിത്സ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കെ.എം.സി.സി യുമായി ചേര്‍ന്ന് ഈ പദ്ധതി നടപ്പാക്കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് റിയാദ ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു.

 

Related Articles

Back to top button