
ഖത്തറിന്റെ വടക്ക് ഭാഗങ്ങളില്‍ നേരിയ മഴ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വടക്ക് ഭാഗങ്ങളില്‍ ഇന്നലെ നേരിയ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് റിപ്പോര്‍ട്ട്. വൈകുന്നേരമാണ് വിവിധ ഭാഗങ്ങളില്‍ മഴ ചാറിയത്. ഇതിന്റെ ഫലമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കുളിരുള്ള കാറ്റുവീശി. ഇന്നും ചില പ്രദേശങ്ങളില്‍ മഴ ലഭിച്ചേക്കും. കനത്ത വേനലിന്റെ തീവ്രത കുറക്കുവാന്‍ മഴയും കാറ്റും സഹായകമാകും.