Uncategorized

യൂത്ത്‌ഫോറം രക്തദാന ക്യാമ്പ് സെപ്തംബര്‍ മൂന്നിന്

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : രാജ്യത്തെ ബ്ലഡ് ബാങ്കുകളില്‍ രക്തക്ഷാമം മറികടക്കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന് പിന്തുണയായി യൂത്ത്ഫോറം ഖത്തര്‍ സെപ്തംബര്‍ മൂന്നിന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച്ച ഉച്ചക്ക് 1 മണി മുതല്‍ വൈകീട്ട് 5:00 മണി വരെയാണ് യൂത്ത്ഫോം കോമ്പൗണ്ടിലാണ് ക്യാമ്പ് ഒരുക്കുന്നത്. പത്ത് വര്‍ഷക്കാലമായി ഖത്തറിലെ വിവിധ മേഖകളില്‍ സജീവ സാന്നിധ്യമായ യൂത്ത്ഫോറം ഖത്തര്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് വിപുലമായ രക്തദാന ക്യാംപിനായൊരുങ്ങുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു അവസാന ക്യാമ്പ്.

രക്തദാന ക്യാമ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 77327656 എന്ന നമ്പറില്‍ ബന്ധപെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!