Uncategorized

പൊന്നോണം 2021 മായി മലയാളി സമാജം

ദോഹ. ഖത്തറിലെ പ്രശസ്ത കലാസംസ്‌കാരിക സംഘടനയായ മലയാളി സമാജം റേഡിയോ മലയാളം 98.6 എഫ് എമ്മും ഡി എം കണ്‍സള്‍ട്ട്ന്റ്‌സുമായി ചേര്‍ന്ന് ഓണാഘോഷമൊരുക്കുന്നു . പൊന്നോണം 2021 ആഘോഷ പരിപാടികളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഹൌസ് ഡ്രൈവര്‍മാര്‍, ഹൌസ് മെയ്ഡ്കള്‍ ഉള്‍പ്പടെ 1000 പേര്‍ക്ക് സമാജം അംഗങ്ങള്‍ തന്നെ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ എത്തിച്ചുകൊടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു .

ഒക്ടോബര്‍ 1ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായുള്ള പോസ്റ്റര്‍ റേഡിയോ മലയാളം പ്രോഗ്രാം ഹെഡ് ആര്‍ ജെ രതീഷ്, ഓണ്‍ലൈന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റിന്‍സ ഫിറോസ്, മീഡിയ കോര്‍ഡിനേറ്റര്‍ ബദറുദ്ധീന്‍, പോന്നോണം 2021 കണ്‍വീനര്‍ റിയാസ് അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ റേഡിയോ മലയാളം സ്റ്റുഡിയോയില്‍ വെച്ച് നടന്ന ചടങ്ങില്‍ സമാജം സെക്രട്ടറി പ്രേംജിത്, റേഡിയോ മലയാളം മാര്‍ക്കറ്റിംഗ് ഹെഡ് നൗഫല്‍ എന്നിവര്‍ ചേര്‍ന്ന് ഡി. എം കോണ്‍സള്‍ട്ട്ന്റ് ജനറല്‍ മാനേജര്‍ വിവിയന് നല്‍കി പ്രകാശനം ചെയ്തു.

പോന്നോണം 2021 ആഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പായസ മല്‍സരമാണ് പ്രധാനപ്പെട്ട മല്‍സരങ്ങളിലൊന്ന്. തിരുവാതിര കളി,ഫോട്ടോ കോണ്‍ടസ്റ്റ്, നാടന്‍ പാട്ട്, നാടോടി നൃത്തം, ചിത്രരചന, കവിതാലാപനം തുടങ്ങിയവ നിരവധി മല്‍സരങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 28 ആണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 66596384 , 66889258 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!