അധ്യാപക ദിനത്തില്‍ മികച്ച അധ്യാപകരെ ആദരിച്ച് ഇന്ത്യന്‍ എംബസി
ഡോ. അമാനുല്ല വടക്കാങ്ങര :-
ദോഹ : അധ്യാപക ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അധ്യാപകരെ ആദരിച്ച് ഇന്ത്യന്‍ എംബസി. നഴ്സറി വിഭാഗത്തില്‍ നജ്ല ബുഖാരി ( ഡി.പി.എസ്), കവിത സോളമന്‍( ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ) മുബീന അക്റം ( എം.ഇ.എസ്), എലിസബത്ത് ജോണ്‍ ( ബിര്‍ള പബ്ളിക് സ്‌ക്കൂള്‍) രേഷ്മ ബലൂച്ച് ( നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍) ലിയോണി ആഗ്‌നസ് അരുണ്‍രാജ് (ഡി.പി. എസ് മൊണാര്‍ക്), ഭാമ രവി (ഭവന്‍സ്) ബിബിയാന ജോഷി ( ഒലീവ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍) എന്നിവരാണ് അവാര്‍ഡ് നേടിയത്.
പ്രൈമറി വിഭാഗത്തില്‍ ഡി.പി.എസിലെ സിനി മേനോനും ഒലീവ് ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലെ പൂനം അന്റിലും പുരസ്‌കാരം നേടി.
സെക്കണ്ടറി വിഭാഗത്തില്‍ എം.ഇ.എസ്. ഇന്ത്യന്‍ സ്‌ക്കൂളിലെ അക്ബറലിയും നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലെ സുരേഷ് ബാബുവുമായിരുന്നു അവാര്‍ഡ് ജേതാക്കള്‍
സീനിയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ ശംസിയ സുഹൈബും ബിര്‍ള പബ്ളിക് സ്‌ക്കൂളിലെ സേതുരാമന്‍ അണ്ണാമലൈയും സമ്മാനം നേടി
എം.ഇ.എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ അബൂഹമൂര്‍ പുതിയ കാമ്പസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.