സൗദി ആഭ്യന്തര മന്ത്രിയും സംഘവും ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ സൗദി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുഊദും സംഘവും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ അമീരീ ദീവാനിലായിരുന്നു കൂടിക്കാഴ്ച .
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ സ്‌നേഹാന്വേഷണങ്ങള്‍ ഖത്തര്‍ അമീറിന് കൈമാറിയ സൗദി മന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുമായും സൗദി മന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തി.
ഗള്‍ഫ് ഉപരോധം പിന്‍വലിച്ച ശേഷം ഖത്തറും സൗദിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നതിന്റെ ഭാഗമായാണ് സൗദി സംഘത്തിന്റെ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.