ഖത്തറില്‍ നാനൂറോളം സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനൊരുങ്ങി മുനിസിപ്പാലിറ്റി മന്ത്രാലയം

ദോഹ: രാജ്യപുരോഗതിക്കായി സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തുകയും ക്രിയാത്മകവും കാര്യക്ഷമവുമായ ഭരണ സമവിധാനം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഖത്തറില്‍ നാനൂറോളം സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനൊരുങ്ങി മുനിസിപ്പാലിറ്റി മന്ത്രാലയം .മുനിസിപ്പാലിറ്റികള്‍, നഗരാസൂത്രണം, കൃഷി, മത്സ്യബന്ധനം, പൊതു സേവനങ്ങള്‍, സംയുക്ത സേവനങ്ങള്‍ എന്നിവയാണ് ഡിജിറ്റൈസ് ചെയ്യുക.
ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം എല്ലാ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കുമായി ഡാറ്റാബേസ് തയ്യാറാക്കിവരികയാണെന്നും താമസിയാതെ കൂടുതല്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈന ില് ലഭ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.