25 സര്‍വീസ് ബോട്ടുകളുടെ നവീകരണം പൂര്‍ത്തിയാക്കി ഖത്തര്‍ ടൂറിസം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: വാട്ടര്‍ ടൂറിസം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനുള്ള സര്‍വീസ് എക്‌സലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം ആരംഭിച്ച ബോട്ട്് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 25 സര്‍വീസ് ബോട്ടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ഖത്തര്‍ ടൂറിസം അറിയിച്ചു.
സന്ദര്‍ശകരുടെ യാത്രയുടെ എല്ലാ സ്പര്‍ശന കേന്ദ്രങ്ങളിലും ഉപഭോക്തൃ അനുഭവം ഉയര്‍ത്താനും ഖത്തര്‍ പൈതൃകം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള ഒരു ഖത്തര്‍ ടൂറിസം സംരംഭമാണ് പ്രോഗ്രാം.
യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉയര്‍ന്ന ഗുണമേന്മയുള്ള സേവനങ്ങളാല്‍ വേറിട്ടുനില്‍ക്കുന്നതിനും വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുമായി ഖത്തര്‍ ടൂറിസം നവീകരിച്ച ബോട്ടുകള്‍ കൂടുതല്‍ സൗകര്യങ്ങളോടെ സജ്ജമാക്കിയിട്ടുണ്ട്.
ആധികാരികമായ പരമ്പരാഗത പുറംഭാഗം നിലനിര്‍ത്തിക്കൊണ്ട് ബോട്ടുകള്‍ പുനസ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്യുക എന്നതാണ് നവീകരണ പദ്ധതിയുടെ ലക്ഷ്യം. ഓരോ ഡൗ ബോട്ടും എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച് ദൃശ്യപരത മെച്ചപ്പെടുത്തുന്നതിനൊപ്പം, സൗകര്യങ്ങളും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിന് അധിക സൗകര്യങ്ങളും ചേര്‍ത്തിട്ടുണ്ട്.