Uncategorized
മൂന്നാമത് ഈത്തപ്പഴ ഫെസ്റ്റിവലില്‍ ആദ്യ മൂന്ന് ദിവസങ്ങളില്‍ മാത്രം 13 ടണ്‍ ഈത്തപ്പഴങ്ങള്‍ വിറ്റു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ സൂഖ് വാഖിഫില്‍ നടക്കുന്ന 2021 ലെ മൂന്നാമത് ഈത്തപ്പഴ ഫെസ്റ്റിവലില്‍ ആദ്യ മൂന്ന് ദിവസങ്ങളില്‍ മാത്രം 13 ടണ്‍ ഈത്തപ്പഴങ്ങള്‍ വിറ്റതായി സംഘാടകര്‍ അറിയിച്ചു.
സൂഖ് വാഖിഫിന്റെ പടിഞ്ഞാറ് ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ ടെന്റില്‍ ആരംഭിച്ച മേളയിലേക്ക് ഉദ്ഘാടന ദിവസം മുതല്‍ തന്നെ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ഒഴുകിയെത്തിയത്.
മികച്ച പ്രാദേശിക ഈത്തപ്പഴങ്ങള്‍ മിതമായ വിലക്ക് വാങ്ങാമെന്നതാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത.
8 റിയാല്‍ മുതല്‍ 15 റിയാല്‍വരെയാണ് മിക്കയിനങ്ങളുടേയും വില.
ഖത്തറിലെ 55 ഫാമുകള്‍, പ്രമുഖ ദേശീയ കമ്പനികളുമാണ് എന്നിവര്‍ മേളയില്‍ പങ്കെടുക്കുന്നത്. മേള നാളെ സമാപിക്കും