Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ സിസിടിവി ക്യാമറകള്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :-

ദോഹ : വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനായി പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകളിലൂടെ പകര്‍ത്താനായി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് റാദി അല്‍ ഹജ്‌റി വ്യക്തമാക്കി. ഖത്തര്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനകം തന്നെ നിയമലംഘനം നിരീക്ഷിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നും കുട്ടികളുമായി കാറില്‍ യാത്ര ചെയ്യുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ഒരു സ്ത്രീക്കെതിരെ നിയമനടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button