Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

നടുമുറ്റം മെഡിക്കല്‍ ക്യാമ്പ് മെയ് 31 ന്

ദോഹ: നടുമുറ്റം ഖത്തര്‍ മദീന ഖലീഫയിലെ യാസ്‌മെഡ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെയ് 31 ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. വനിതകള്‍ക്കും കുട്ടികള്‍ക്കും മാത്രമായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനറല്‍ മെഡിസിന്‍ , ഗൈനക്കോളജി, പീഡിയാട്രി ഉള്‍പ്പെടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ക്ക് പുറമെ ലാബ് ടെസ്റ്റുകള്‍,ഹെല്‍ത്ത് സ്‌ക്രീനിംഗ് തുടങ്ങിയവയും ക്യാമ്പില്‍ സൌജന്യമായി ലഭ്യമാവും. വിദഗ്ധ ഡോക്ടര്‍ നയിക്കുന്ന ആരോഗ്യ ക്ലാസും ക്യാമ്പിന്റെ ഭാഗമായി നടക്കും. കൂടാതെ എക്‌സ്‌ക്ലൂസീവ് ഓഫറില്‍ ഡെന്റല്‍ ചെക്കപ്പും ലഭ്യമാവും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മെഡിക്കല്‍ ക്യാമ്പിന് ശേഷം ഒരാഴ്ച വരെ സൗജന്യ സേവനവും ക്യാമ്പിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് 974 7732 1436 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button