Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലോക പൂക്കളമല്‍സര സമ്മാനങ്ങള്‍ തൂത്തുവാരി ഖത്തറിലെ നാല് കൂട്ടായ്മകള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കേരളാ ടൂറിസം വകുപ്പിന്റെ കീഴില്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെര്‍ച്വല്‍ പൂക്കള മത്സരത്തില്‍ സമ്മാനങ്ങള്‍ തൂത്തുവാരി ഖത്തറിലെ നാല് കൂട്ടായ്മകള്‍. ചാലിയാര്‍ ദോഹ, തൃശൂര്‍ ജില്ലാ സൗഹൃദയ വേദി, മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷന്‍, ഖത്തര്‍ പാപ്പിനിശ്ശേരി പഞ്ചായത്ത് കൂട്ടായ്മ എന്നീ സംഘടനകളാണ് സമ്മാനാര്‍ഹരായത്.


തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ ടൂറിസം – പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസില്‍ നിന്ന് സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

മൊത്തം 1,331 പേരാണ് ഈ വര്‍ഷം ആദ്യമായി നടത്തിയ ലോകപൂക്കള മത്സരത്തില്‍ പങ്കെടുത്തത്. കേരളത്തിന് പുറത്തുള്ള സംഘടനാ വിഭാഗത്തില്‍ അഞ്ചില്‍ നാലും ഖത്തറിലെ കൂട്ടായ്മകള്‍ക്കാണ് ലഭിച്ചത്. മൊത്തം അമ്പത്തിരണ്ട് എന്‍ടികള്‍ക്കാണ് സമ്മാനം ലഭിച്ചത്.

മല്‍സരം വര്‍ഷാവര്‍ഷങ്ങളില്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടുതല്‍ സംഘടനകള്‍ മല്‍സര രംഗത്തുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
ഖത്തറിലെ ലോകസഭാംഗങ്ങളുടെ നേതൃത്വത്തിലാണ് കോര്‍ഡിനേഷന്‍ നടന്നത്.

Related Articles

Back to top button