Uncategorized

ഫിഫ ലോകകപ്പ് കൗണ്ട്ഡൗണ്‍ ക്ലോക്ക് ദോഹ കോര്‍ണിഷില്‍ അനാച്ഛാദനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ആതിഥ്യമരുളുന്ന 2022 ഫിഫ ലോക കപ്പിലേക്കുള്ള ഒരു വര്‍ഷം എണ്ണുന്നതിനുള്ള ഫിഫ ലോകകപ്പ് കൗണ്ട്ഡൗണ്‍ ക്ലോക്ക് ദോഹ കോര്‍ണിഷില്‍ അനാച്ഛാദനം ചെയ്തു

ലോക കപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസിയും (എസ്സി) ഫിഫയും ഇന്നലെ ദോഹയിലെ മനോഹരമായ കോര്‍ണിഷ് ഫിഷിംഗ് സ്പോട്ടില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങിലാണഅ 2022 ലോകകപ്പ് ഖത്തറിന്റെ നാഴികക്കല്ല് പിന്നിടാനുള്ള ഒരു വര്‍ഷം ആഘോഷിച്ചത്.

അതിശയകരമായ ഒരു സായാഹ്നത്തില്‍, ഫിഫ ലോകകപ്പ് ഇതിഹാസങ്ങളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും ആരാധകരുടെയും ഒരുമിച്ചുകൂടിയ ജനക്കൂട്ടത്തിന് മുന്നില്‍ കൗണ്ട്ഡൗണ്‍ ക്ലോക്ക് അനാച്ഛാദനം ചെയ്തു.

ലോഞ്ച് ചടങ്ങിനെ സവിശേഷമാക്കാന്‍ ഒരു ഡ്രോണ്‍ ഷോയും സംഘാടകര്‍ ഒരുക്കിയിരുന്നു.


ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി , ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡണ്ട് (ക്യുഒസി), ശൈഖ് ജോആന്‍ ബിന്‍ ഹമദ് അല്‍ ഥാനി; സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി) സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി; ഫിഫ പ്രസിഡന്റ്, ജിയാനി ഇന്‍ഫാന്റിനോ; ഹബ്ലോട്ടിന്റെ സിഇഒ, റിക്കാര്‍ഡോ ഗ്വാഡലൂപ്പെ; 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ സിഇഒ, നാസര്‍ അല്‍ ഖാതര്‍ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.

2022ലെ ഫിഫ ലോകകപ്പ് ഖത്തര്‍ എക്കാലത്തെയും മികച്ച ലോകകപ്പായിരിക്കുമെന്നും പല കാരണങ്ങളാല്‍ ഇതൊരു അതുല്യമായ ലോകകപ്പായിരിക്കുമെന്നും ഇന്‍ഫാന്റിനോ പറഞ്ഞു. മെഗാ സ്പോര്‍ട്സ് ഇവന്റിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുക മാത്രമല്ല, എല്ലാം തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!