Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ ഒമ്പതാം വാര്‍ഷികം അവിസ്മരണീയമായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. മഹാനടന്‍ മമ്മൂട്ടിയുടെ പേരിലുള്ള ഖത്തറിലെ ഫാന്‍സ് അസോസിയേഷന്‍ ഒമ്പതാം വാര്‍ഷികം അവിസ്മരണീയമായി . ഖത്തറിലെ വളര്‍ന്നു വരുന്ന കലാപ്രതിഭകളുടെ നൃത്ത സംഗീതവിരുന്നും ചടങ്ങിന് മാറ്റുകൂട്ടി.

ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ നിര്‍മാതാവും ഖത്തറിലെ ഒന്നാം നിര വ്യവസായിയുമായ സന്തോഷ് ടി കുരുവിളയെ പൊന്നാട അണിയിച്ച് ആദരിച്ചു .

ചടങ്ങില്‍ ഖത്തറിലെ ആദ്യത്തെ സിനിമ വിതരണ കമ്പനി ട്രൂത് ഗ്ലോബല്‍ ഫിലിംസിന്റെ ചയര്‍മാന്‍ അബ്ദുല്‍ സമദ് , റേഡിയോ സ്റ്റേഷനുകളായ മലയാളം 98 .6 ,റേഡിയോ സുനോ 91 .7 ആര്‍ ജെ കളും, സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ,ഖത്തറിലെ പ്രമുഖ വനിതാ സംരംഭക ഡോ. ഷീല ഫിലിപ്പോസ്(ദോഹ ബ്യൂട്ടി പാര്‍ലര്‍) അഷ്റഫ് വട്ടത്തറ (അല്‍സമാന്‍ ഗ്രൂപ്പ്) ആദില്‍ ദില്‍ഷാദ് (മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ജോയിന്റ് സെക്രട്ടറി )പ്രസിഡന്റ് റിഷാദ് സ്സെക്രട്ടറി രാഹുല്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അരുണ്‍ പിള്ള ,മഞ്ജുമനോജ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍

Related Articles

Back to top button