കൊടിയത്തൂര്‍ ഫോറം കെ.എ.എസ്.എഫ്. ഡേ 2021 ഡിസംബര്‍ മൂന്നിന്
ദോഹ : ദോഹയിലെ കൊടിയത്തൂരുകാരുടെ കൂട്ടായ്മയായ കൊടിയത്തൂര്‍ ഏരിയ സര്‍വ്വീസ് ഫോറം വാര്‍ഷിക സംഗമമായ ‘കെ.എ.എസ്.എഫ്. ഡേ 2021’ ഡിസംബര്‍ മൂന്ന് രാവിലെ എട്ടുമണി മുതല്‍ വക്‌റയില്‍ വച്ച് നടക്കും.
മത്സരാത്ഥികളെ ഘോഷ്, വിക്ടറി, ടാസ്‌ക്ക്, കെ.വൈ.സി എന്ന പേരുകളില്‍ നാല് ടീമുകള്‍ ആക്കി തിരിച്ചാണ് പരിപാടികള്‍. കോവിഡ് മാനദണ്ഡനങ്ങള്‍ പാലിച്ചു കൊണ്ട് നടത്തുന്ന പരിപാടിയില്‍ വിവിധ മല്‍സരങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിപാടികളും ഉണ്ടായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയില്‍ പങ്കെടുക്കുന്ന നാല് ടീമുകളുടെയും ജേഴ്‌സികള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപന യോഗം നടന്നു. ചടങ്ങില്‍ ഫോറം പ്രസിഡണ്ട് പി. അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടരി അമീന്‍ കൊടിയത്തൂര്‍, വെല്‍ഫയര്‍ ചെയര്‍മാന്‍ ഇ. എ. നാസര്‍, ബ്രില്ല്യന്റ് ഇന്‍സ്റ്റിറ്റിറ്റിയൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എ.എം. മുഹമ്മദ് അഷ്‌റഫ്, വിവിധ ടീമുകളുടെ ഭാരവാഹികളായ അഡ്വ: സജിമോന്‍ കാരക്കുറ്റി,എം. കെ. മനാഫ്, നാസര്‍ തറമ്മല്‍, അനീസ് കലങ്ങോട്ട്, അന്‍സാര്‍ അരിമ്പ്ര, തുഫൈല്‍, സിറാജ് പുതുക്കുടി, എന്‍. മുജീബ്, പി. പി. ബാക്കിര്‍, പി. പി. ഫിറോസ്, എ. എം. മുജീബ്, എ. എം. ഷാക്കിര്‍ പങ്കെടുത്തു.