Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ പ്രവാസികളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനുളള ഗ്രേസ് പിരീഡിന് വന്‍ പ്രതികരണം

ഇതിനകം ഇരുപതിനായിരത്തിലധികം അപേക്ഷകള്‍

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : ഖത്തറിലെ വിദേശ തൊഴിലാളികളുടെ നിയമപരമായ വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനായി 2021 ഒക്ടോബര്‍ 10ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഗ്രേസ് പിരീഡിന് സമൂഹത്തില്‍ നിന്നും വമ്പിച്ച പ്രതികരണം. നിത്യവും നൂറ് കണക്കിനാളുകളാണ് യുണെറ്റഡ് സര്‍വ്വീസ് സെന്ററിന്റെ വ്യത്യസ്ത സേവന കേന്ദ്രങ്ങളില്‍ തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനായി വന്ന് കൊണ്ടിരിക്കുന്നത്. ഇതിനകം ഇരുപതിനായിരത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി യുണൈറ്റഡ് സര്‍വ്വീസ് സെന്റര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ അന്‍സാരി അറിയിച്ചു.

Related Articles

Back to top button