Breaking News
ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നില്ല , ഇന്ന് 169 രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നില്ല , ഇന്ന് 169 രോഗികള്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21015 പരിശോധനകളില്‍ 21 യാത്രക്കാര്‍ക്കടക്കം 169 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 148 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നത് ഏറെ ഗൗരവമുളള വിഷയമാണ് .
147 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2427 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 12 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് മൂന്ന് പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 79 പേര്‍ ആശുപത്രിയിലും 10 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്