ഖത്തറില്‍ വിസ കച്ചവടം നടത്തുന്നവര്‍ക്ക് 50000 റിയാല്‍ പിഴയോ മൂന്ന് വര്‍ഷം വരെ തടവോ ലഭിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വിസ കച്ചവടം നിയമവരുദ്ധമാണെന്നും അനധികൃതമായി വിസ കച്ചവടം ചെയ്യുന്നവര്‍ക്ക് 50000 റിയാല്‍ പിഴയോ മൂന്ന് വര്‍ഷം വരെ തടവോ ലഭിക്കും അല്ലെങ്കില്‍ രണ്ട് ശിക്ഷയുമൊരുമിച്ചോ ലഭിക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഒരു ലക്ഷം റിയാല്‍വരെ ഉയര്‍ത്താം. പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, താമസം എന്നിവ നിയന്ത്രിക്കുന്ന 21/2015 നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കുള്ള ഗ്രേസ് പിരീഡ് സംബന്ധിച്ച വെബിനാറില്‍ ആഭ്യന്തര മന്ത്രാലയം പ്രതിനിധികളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാസ്‌പോര്‍ട്ട് ഓരോ വ്യക്തിയുടേയും അവകാശമാണെന്നും അത് ഒരു കാരണവശാലും കമ്പനികളില്‍ പിടിച്ചുവെക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ാറസിഡന്‍സ് പെര്‍മിറ്റ് എടുക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജീവനക്കാര്‍ക്ക് പാസ്പോര്‍ട്ട് കൈമാറണമെന്ന് ആഭ്യന്തര മന്ത്രാലയം തൊഴിലുടമകളോട് അഭ്യര്‍ത്ഥിച്ചു.
റസിഡന്‍സ് പെര്‍മിറ്റ് നേടുന്നതിനോ പുതുക്കുന്നതിനോ ഉള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പാസ്പോര്‍ട്ട് ജീവനക്കാരന് കൈമാറുന്നതില്‍ തൊഴിലുടമ പരാജയപ്പെട്ടാല്‍ 25000 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി .
പ്രവാസി തൊഴിലാളികളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിന് ഒക്ടോബര്‍ 10 ന് നിലവില്‍ വന്ന ഗ്രേസ് പിരിയഡ്് 2021 ഡിസംബര്‍ 31 ന് അവസാനിക്കും. കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. തൊഴിലാളികളുടെ റസിഡന്‍സ് പെര്‍മിറ്റ് അടിക്കാത്തതിനും പുതുക്കാത്തതിനുമൊക്കെയുളള തുകയില്‍ 50 ശതമാനം ഇളവാണ് ഗ്രേസ് പിരിയഡില്‍ കമ്പനികള്‍ക്ക് അനുവദിക്കുന്നത്. ഈ ആുകൂല്യം കമ്പനികള്‍ പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങില്‍ സംസാരിച്ച യൂണിഫൈഡ് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ക്യാപ്റ്റന്‍ മുഹമ്മദ് അലി അല്‍ റഷീദും സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ലെഫ്റ്റനന്റ് അഹമ്മദ് അബ്ദുല്ല അല്‍ മര്‍രിയും ആവശ്യപ്പെട്ടു.