Breaking News

ഖത്തറില്‍ ഇന്ന് 183 കോവിഡ് കേസുകള്‍ , ആശുപത്രി കേസുകളും ഗണ്യമായി വര്‍ദ്ധിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് 183 കോവിഡ് കേസുകള്‍ . ആശുപത്രി കേസുകളും ഗണ്യമായി വര്‍ദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20196 പരിശോധനകളില്‍ 47 യാത്രക്കര്‍ക്കടക്കം 183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യാത്രക്കാരിലും സാമൂവ്യ വ്യാപനത്തിലും കോവിഡ് കൂടുന്നുവെന്നത് ഏറെ ഗൗരവമുളള വിഷയമാണ് .
148 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നതും ആശ്വാസകരമല്ല. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2350 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 15 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രണ്ട് പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 92 പേര്‍ ആശുപത്രിയിലും 10 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!