Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ 80 ശതമാനത്തിലധികം പേരും ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തു

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ : കോവിഡ് പ്രതിരോധ രംഗത്ത് ഖത്തര്‍ വാക്‌സിനേഷന്‍ പ്രോഗ്രാം ഊര്‍ജിതമായി മുന്നാട്ട് പോവുകയാണ്. രാജ്യത്തെ 16 വയസിന് മീതെയുള്ള ജനസംഖ്യയില്‍ 80 ശതമാനത്തിലധികം പേരും ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനകം 20 ലക്ഷത്തിലേറെ ഡോസ് വാക്‌സിനുകളാണ് ഖത്തര്‍ വിതരണം ചെയ്തത്.

വളരെ അപകടകാരികളായ കോവിഡിന്റെ രണ്ട് വകഭേദങ്ങള്‍ ഇപ്പോഴും സമൂഹത്തില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്നുണ്ടെന്നും സമൂഹം അതീവജാഗ്രതയോടെ പ്രതിരോധിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ഓര്‍മപ്പെടുത്തി.

Related Articles

Back to top button