Archived Articles

കുട്ടികളുടെ ഡിജിറ്റല്‍ ഐഡി മെട്രാഷ് 2 വാലറ്റില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഖത്തര്‍ ഐഡി മെത്രാഷ് 2 ഡിജിറ്റല്‍ വാലറ്റില്‍ ലഭ്യമാക്കി ആഭ്യന്തര മന്ത്രാലയം. മുതിര്‍ന്നവരുടെ ഡിജിറ്റല്‍ ഐഡി നേരത്തെ തന്നെ ഇ വാലറ്റില്‍ ലഭ്യമാണ് .


ഖത്തറിനകത്ത് ഐ.ഡി കൊണ്ടുനടക്കാതെ വിവിധ ആവശ്യങ്ങള്‍ക്ക് ഡിജിറ്റല്‍ ഐ.ഡി പ്രയോജനപ്പെടുത്താം.
ഇ വാലറ്റ് ഉപയോഗിക്കുന്ന രക്ഷിതാക്കള്‍ക്ക് തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഖത്തര്‍ ഐഡി ഓട്ടോമാറ്റിക്കായി മെടട്രാഷ് 2 ല്‍ ലഭിക്കും.


ആഭ്യന്തര മന്ത്രാലയത്തിന്റെ നിരവധി സേവനങ്ങള്‍ മെത്രാഷ് 2 വഴി സാധ്യമാണ് . സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി എല്ലാ സേവനങ്ങളും അനായാസം വിരല്‍തുമ്പില്‍ സാധ്യമാക്കുന്ന ഖത്തര്‍ ഇ ഗവണ്‍മെന്റിന്റെ ഏറ്റവും മികച്ച ആപ്‌ളിക്കേഷനാണിത്. നിലവില്‍ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉറുദു, സ്പാനിഷ് ഭാഷകളിലായി 220 സേവനങ്ങളാണ്് മെട്രാഷ് 2 ല്‍ ഉള്ളത്.

ഖത്തറില്‍ റസിഡന്‍സ് പെര്‍മിറ്റും സ്വന്തം പേരില്‍ ഫോണ്‍ നമ്പറുമുളള ആര്‍ക്കും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്‌ളിക്കേഷനാണിത്.

Related Articles

Back to top button
error: Content is protected !!