Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലെത്തിയ 151 യാത്രക്കാര്‍ക്ക് കോവിഡ് , രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ മൂവായിരം കടന്നു , ഇന്ന് 367 പേര്‍ക്ക് കോവിഡ്

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെത്തിയ 151 യാത്രക്കാര്‍ക്ക് കോവിഡ് . രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ മൂവായിരം കടന്നു , ഇന്ന് 367 പേര്‍ക്ക് കോവിഡ് . സ്ഥിതി ഏറെ ആശങ്കാജനകമായി തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 24400 പരിശോധനകളില്‍ 151 യാത്രക്കര്‍ക്കടക്കം 367 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 216 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കാരിലും സാമൂഹ്യ വ്യാപനത്തിലും കോവിഡ് കൂടുന്നുവെന്നത് ഏറെ ഗൗരവമുളള വിഷയമാണ് .

151 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂള്ളൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 3139 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 42 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 164 പേര്‍ ആശുപത്രിയിലും 18 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button