Archived Articles
ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ കാമ്പയിന്‍ പുരോഗമിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡിനെതിരെയുള്ള ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് കാമ്പയിന്‍ പുരോഗമിക്കുന്നു. ഖത്തറില്‍ ഇതുവരെ 254,963 ബൂസ്റ്റര്‍ വാക്സിന്‍ ഡോസുകള്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രണ്ടാമത് ഡോസ് വാക്‌സിനെടുത്ത് 6 മാസം പിന്നിട്ടവരൊക്കെ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് വാക്സിനെടുക്കുവാന്‍ മുന്നോട്ടുവരണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
ദേശീയ കോവിഡ്-19 വാക്സിനേഷന്‍ പ്രോഗ്രാമിന്റെ തുടക്കം മുതല്‍ മൊത്തം 5,182,058 കോവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കിയതായും മന്ത്രാലയം അറിയിച്ചു.