ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ 500 കടന്നു, ഇന്ന് 542 പേര്‍ക്ക് കോവിഡ് , ഒരു മരണവും ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 162 യാത്രക്കാര്‍, രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 3822 ആയി
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ 500 കടന്നു, ഇന്ന് 542 പേര്‍ക്ക് കോവിഡ് , ഒരു മരണവും
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 162 യാത്രക്കാര്‍, രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍. 3822 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 27247 പരിശോധനകളില്‍ 162 യാത്രക്കര്‍ക്കടക്കം 542 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 380 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കാരിലും സാമൂഹ്യ വ്യാപനത്തിലും കോവിഡ് കൂടുന്നുവെന്നത് ഏറെ ഗൗരവമുളള വിഷയമാണ് .
162 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂള്ളൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 3822 ആയി ഉയര്‍ന്നു.
ചികില്‍സയിലായിരുന്ന 67 കാരന്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 617 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 56 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 6 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 238 പേര്‍ ആശുപത്രിയിലും 22 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്