
അല്‍ മസ്റൂഹ് യാര്‍ഡില്‍ പുഷ്പമേള തുടങ്ങി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: 10 പ്രാദേശിക ഫാമുകളുടെ പങ്കാളിത്തത്തോടെ ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലുള്ള അല്‍ മസ്റൂഹ് യാര്‍ഡില്‍ പുഷ്പമേള തുടങ്ങി.കാര്‍ഷിക കാര്യ വകുപ്പും പബ്ലിക് പാര്‍ക്ക് വകുപ്പും പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി മന്ത്രാലയമാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ അഗ്രികള്‍ച്ചറല്‍ ഗൈഡന്‍സ് ആന്‍ഡ് സര്‍വീസസ് വിഭാഗം മേധാവി അഹ്‌മദ് സലിം അല്‍ യാഫായി, അസ്വാഖ് കമ്പനിയുടെ ജനറല്‍ മാനേജര്‍, മുഹമ്മദ് ഗാനം അല്‍ കുബൈസിയും നിരവധി ഫാം ഉടമകള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഉയര്‍ന്ന ഗുണമേന്മയുള്ള പൂക്കളാണ് ഫെസ്റ്റിവലില്‍ നല്‍കുന്നതെന്ന് അഹ്‌മദ് സലിം അല്‍ യഫായി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് യാര്‍ഡ് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ലക്ഷ്യമിട്ട് അല്‍ മസ്റൂഹ് യാര്‍ഡ് പുതിയ സ്ഥലത്തേക്ക് മാറ്റിയതിന് ശേഷമുള്ള ആദ്യ സംഭവമാണിത്. പ്രാദേശിക പഴങ്ങളും പച്ചക്കറികളും പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം, ”അല്‍ യാഫായി പറഞ്ഞു.
ഫെസ്റ്റിവല്‍ 2022 ജനുവരി 8 വരെ നീണ്ടുനില്‍ക്കും.