കോവിഡ് രോഗികള്‍ കൂടുന്നു, ഹസം മെബൈരീഖ് ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുകയും ആശുപത്രി അഡ്മിഷന് ആവശ്യമുള്ള രോഗികള്‍ കൂടുകയും ചെയ്ത സാഹചര്യത്തില്‍ ഹസം മെബൈരീഖ് ജനറല്‍ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റിയതായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് അറിയിച്ചു.
ഹസം മെബൈരീഖ് ആശുപത്രിയുടെ ഫീല്‍ഡ് ആശുപത്രി നേരത്തെ തന്നെ കോവിഡ് ആശുപത്രിയാക്കിയിരുന്നു. കമ്മ്യൂണക്കബിള് ഡിസീസ്് സെന്റര്‍, ക്യൂബന്‍ ഹോസ്പിറ്റല്‍ എന്നിവയാണ് ഖത്തറിലെ മറ്റു കോവിഡ് ആശുപത്രികള്‍.
ഖത്തറില്‍ നിലവില്‍ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുവാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ടെന്നും സ്ഥിതിഗതികള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പാണ് ഹമദ് മെഡിക്കല്‍ കോര്പറേഷന് നടത്തുന്നതെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
രാജ്യത്ത് നിലവില്‍ 296 രോഗികളാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 26 പേര് തീവ്ര പരിചരണ വിഭാഗത്തിലുമുണ്ട്.