Archived Articles
ഖത്തറില്‍ 50 വയസിന് താഴെയുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് മതി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ 50 വയസിന് താഴെയുള്ള കോവിഡ്-19 ന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കും, കോവിഡ്-19 പോസിറ്റീവായവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും
അംഗീകൃത പൊതു, സ്വകാര്യ കേന്ദ്രങ്ങളില്‍ കോവിഡ്-19 നുള്ള റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഉപയോഗിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്കി. പി.സി.ആര് പരിശോധനക്ക് തിരക്കേറിയതും ഫലം വരാന്‍ താമസം വരുന്നതും കണക്കിലെടുത്ത് താല്‍ക്കാലികമായാണ് ഇങ്ങനെയൊരു അനുവാദം പൊതുജനാരോഗ്യ മന്ത്രാലയം നല്‍കിയത്.