കോവിഡ് അപകടസാധ്യതയുടെ തോത് അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ പുതുക്കിയ പട്ടിക ഇന്ന് വൈകുന്നേരം 7 മണി മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് അപകടസാധ്യതയുടെ തോത് അടിസ്ഥാനമാക്കി രാജ്യങ്ങളുടെ പച്ച, ചുവപ്പ് പട്ടികയില്‍ അപ്‌ഡേറ്റുകള്‍ നടത്തിയ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയ തീരുമാനം ഇന്ന് വൈകുന്നേരം 7 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം ട്വിറ്ററിലെ പ്രസ്താവനയില്‍ അറിയിച്ചു.
നിലവില്‍ പുതുക്കിയ ഗ്രീന്‍ ലിസ്റ്റില്‍ 143 രാജ്യങ്ങളാണുള്ളത്.ഓസ്ട്രിയ, എസ്റ്റോണിയ, ഗ്രീസ്, ഗ്രീന്‍ലാന്‍ഡ്, ഹംഗറി, ഐസ്ലാന്‍ഡ്, ലാത്വിയ, പോര്‍ച്ചുഗല്‍, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, തുര്‍ക്കി എന്നീ 10 രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റിലേക്ക് മാറ്റിയതോടെ ആകെ 57 രാജ്യങ്ങള്‍ റെഡ് ലിസ്റ്റിലായി.
എക്സപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല .
കൂടുതല്‍ വിവരങ്ങള്‍ക്കും ലിസ്റ്റിനും പൊതുജനാരോഗ്യ മന്ത്രാലത്തിന്റെ പേജില്‍ താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക
https://covid19.moph.gov.qa/…/travel…/Pages/default.aspx