Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 25 ശതമാനം വരെ ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്

അമാനുല്ല വടക്കാങ്ങര

ദോഹ: ലോകോത്തര വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഫ്ൈളറ്റ് ടിക്കറ്റുകളില്‍ 25 ശതമാനം വരെ ഇളവുകള്‍ നേടാന്‍ അവസരമൊരുക്കുന്നു.

ഇന്ന് മുതല്‍ ആരംഭിക്കുന്ന ഏഴ് ദിവസത്തെ പ്രചാരണ കാലയളവിലുള്ള സീറ്റ് തിരഞ്ഞെടുക്കല്‍, അധിക ബാഗേജ് അലവന്‍സ്, ഹോട്ടല്‍ ബുക്കിംഗ്, കാര്‍ വാടകയ്ക്ക് നല്‍കല്‍ എന്നിവയിലെ പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് പുറമേയാണിത്.

എന്റോള്‍മെന്റ് പ്രൊമോ കോഡായ ഫ്‌ളൈ ക്യൂആര്‍ 22 ഉപയോഗിച്ച് എയര്‍ലൈനിന്റെ അവാര്‍ഡ് നേടിയ ലോയല്‍റ്റി പ്രോഗ്രാമായ പ്രിവിലേജ് ക്ലബ്ബില്‍ ചേരുന്ന യാത്രക്കാര്‍ക്ക് അതിന്റെ വാര്‍ഷികം പ്രമാണിച്ച് 2,500 അധിക ബോണസ് ക്യുമൈലുകള്‍ തല്‍ക്ഷണം ലഭിക്കും.

യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ മികച്ച സേവനങ്ങള്‍ അനുഭവിക്കാനും ബിസിനസ്, ഇക്കണോമി ക്ലാസുകളില്‍ ഗ്യാരണ്ടീഡ് ഫ്‌ലെക്സിബിലിറ്റിയുള്ള പ്രത്യേക പ്രമോഷന്‍ പ്രയോജനപ്പെടുത്താനും കഴിയും. കൂടാതെ ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, അമേരിക്ക എന്നിവിടങ്ങളിലെ 140 ലധികം ഡെസ്റ്റിനേഷനുകളിലായി വികസിക്കുന്ന നെറ്റ്വര്‍ക്കിലൂടനീളം ടിക്കറ്റ് നിരക്കില്‍ 25 ശതമാനം വരെ ഇളവുകള്‍ സ്വന്തമാക്കാം .

ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചെടുക്കുന്ന ടിക്കറ്റുകള്‍ ഖത്തര്‍ എയര്‍വേയ്സിന്റെ എല്ലാ ഫ്ൈളറ്റുകളിലും ഒക്ടോബര്‍ 31 വരെ സാധുതയുള്ളതാണ്.

Related Articles

Back to top button