ഖത്തറിലെ സ്വകാര്യ ക്ളിനിക്കുകളില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റ് റിസല്‍ട്ട് പലര്‍ക്കും ഇഹ് തിറാസ് ആപ്പില്‍ പ്രതിഫലിക്കുന്നില്ലെന്ന് പരാതി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ സ്വകാര്യ ക്ളിനിക്കുകളില്‍ നടത്തിയ ആന്റിജന്‍ റിസല്‍ട്ട് പലര്‍ക്കും ഇഹ് തിറാസ് ആപ്പില്‍ പ്രതിഫലിക്കുന്നില്ലെന്ന് പരാതി . സ്വകാര്യ ക്ലിനിക്കുകളിലെ ആന്റിജന്‍ പോസിറ്റീവ് ആയ പലരും തങ്ങളുടെ ഇഹ് തിറാസിലെ സ്റ്റാറ്റസ് മാറിയിട്ടില്ലെന്ന് പരാതിപ്പെട്ടതായി പ്രാദേശിക ഇംഗ്ളീഷ് ദിനപത്രമായ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നടത്തുന്ന ആന്റിജന്‍ ഫലം മണിക്കൂറുകള്‍ക്കകം തന്നെ ഇഹ് തിറാസ് ആപ്പില്‍ പ്രതിഫലിക്കുന്നുണ്ട്.
സ്വകാര്യ മെഡിക്കല്‍ സൗകര്യങ്ങളില്‍ നടത്തുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളുടെ ഫലം ജനുവരി 10 മുതല്‍ ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ പ്രതിഫലിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
സ്വകാര്യ ക്ലിനിക്കിലെ ആന്റിജന്‍ പരിശോധനകള്‍ ഇഹ് തിറാസ് ആപ്പില്‍ പ്രതിഫലിക്കാതിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ആന്റിജന്‍ റിസല്‍ട്ട് പോസിറ്റീവ് ആയതിന് ശേഷവും ഇഹ് തിറാസില്‍ സ്റ്റാറ്റസ് പച്ചയാകുന്നത് രോഗ വ്യാപനത്തിനിടയാക്കും.
പല സ്വകാര്യ കമ്പനികളും കോവിഡ്-19 പോസിറ്റീവാണെന്നതിന്റെ തെളിവായി ഇഹ്തിറാസ് ആപ്പിലെ ചുവന്ന സ്റ്റാറ്റസിന്റെ സ്‌ക്രീന്‍ഷോട്ട് വേണമെന്ന് നിര്‍ബന്ധിക്കുന്നു. ആപ്പില്‍ നിറം മാറാതിരുന്നാല്‍ കോവിഡിന്റെ ലീവാനുകൂല്യങ്ങള്‍ ലഭിക്കില്ല