Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ല നേതൃസംഗമം

അമാനുല്ല വടക്കാങ്ങര

ദോഹ: കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലയുടെ 2022 – 23 കാലയളവിലേക്കു തിരഞ്ഞെടുത്ത മണ്ഡലം, ജില്ല ഭാരവാഹികള്‍ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ നേതൃസംഗമം നടത്തി.

വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് മുഖ്യപ്രഭാഷകനായിരുന്നു . ജില്ലയിലെ തിരഞ്ഞെടുത്ത എഴുപതിലേറെ നേതാക്കള്‍ ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു.

കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ല പ്രസിഡന്റ് പി റഷീദലി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദലി ഉദ്ഘാടനം ചെയ്തു . മഹാമാരിയുടെ പ്രയാസമനുഭവിക്കുന്ന സഹോദരങ്ങളെ ചേര്‍ത്ത് പിടിക്കാനും അവര്‍ക്കാവശ്യമായ സേവനങ്ങള്‍ ചെയ്യാനും കള്‍ച്ചറല്‍ ഫോറം എന്നും കൂടെയുണ്ടാകുമെന്നും ജനപക്ഷ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതില്‍ പ്രവാസികളുടെ കൂടി സംഭാവനകള്‍ ഉപയോഗപ്പെടുത്തുമെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.

മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍ വളാഞ്ചേരി സ്വാഗതവും വൈസ് പ്രസിഡന്റ് അലവിക്കുട്ടി നന്ദിയും പറഞ്ഞു.

Related Articles

Back to top button