
Archived Articles
സബാഹ് അല്‍ അഹ്മദ് കോറിഡോറില്‍ ഗതാഗത നിയന്ത്രണം
അമാനുല്ല വടക്കാങ്ങര
ദോഹ. സബാഹ് അല്‍ അഹമ്മദ് കോറിഡോറില്‍ അല്‍ ലഖ്ത ഇന്റര്‍ചേഞ്ചിന് മുമ്പായി ലെബ്ഡേ ഏരിയയിലെ വടക്കോട്ടുള്ള സര്‍വീസ് റോഡിന്റെ ഒരു ഭാഗത്ത് ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു. ഇന്നുമുതല്‍ ഫെബ്രുവരി 21 വരെയാണ് നിയന്ത്രണം .
അടച്ചിടല്‍ സമയത്ത്, സബാഹ് അല്‍ അഹ്മദ് കോറിഡോര്‍ സര്‍വീസ് റോഡിലൂടെ വടക്കോട്ട് പോകുന്ന വാഹനങ്ങള്‍ക്ക് അല്‍ ഹെന്‍-ഐസിബ സ്ട്രീറ്റ്, അല്‍ മദീന സ്ട്രീറ്റ് എന്നിവ ഉപയോഗിക്കാം.