Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് പരിശോധനകളില്‍ ഗണ്യമായ കുറവ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പരിശോധനകളില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ ഒരാഴ്ചയായി നിത്യവും പരിശോധനകളുടെ എണ്ണം കുറയുകയാണ് . ജനുവരി 18 ന് 35862 പരിശോധനകള്‍ നടന്നെങ്കില്‍ വരും ദിവസങ്ങളിലത് 34846, 32089, 29014, 22253 എന്നിങ്ങനെ കുറയുന്നതായാണ് കാണുന്നത്.

നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞതും യാത്ര കഴിഞ്ഞ ശേഷം ആന്റിജന്‍ പരിശോധന നടത്തുന്നതുമൊക്കെ പരിശോധനകളുടെ എണ്ണം കുറയാന്‍ കാരണമാകാം.

എന്നാല്‍ കോവിഡ് ലക്ഷണമുള്ള പലരും ഹോം ആന്റിജന്‍ കിറ്റുകള്‍ വാങ്ങി സ്വയം പരിശോധന നടത്തുന്നതും കാരണമാകാമെന്നാണ് പറയപ്പെടുന്നത്.

Related Articles

Back to top button