Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 1557 പേര്‍ക്ക് കോവിഡ് , 3351 രോഗ മുക്തി

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് 1557 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3351 പേര്‍ക്ക് രോഗ മുക്തി റിപ്പോര്‍ട്ടു ചെയ്തുവെന്നത് ഏറെ ആശ്വാസകരമാണ് .

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 30193 പരിശോധനകളില്‍ 347 യാത്രക്കര്‍ക്കടക്കം 1557 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1210 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്.

രോഗികളുടെ ഇരട്ടിയിലധികം രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ്. 3351 പേര്‍ക്കാണ് ഇന്ന് രോഗമുക്തി ലഭിച്ചത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 24454 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 11 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 230 പേര്‍ ആശുപത്രിയിലും 81 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button