Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പ്രവാസി തൊഴിലാളികള്‍ പ്രവാസി ഭാരതീയ ഭീമായോജന ഇന്‍ഷൂറന്‍സ് എടുക്കാനാഹ്വാനം

അമാനുല്ല വടക്കാങ്ങര

ദോഹ. പ്രവാസി തൊഴിലാളികള്‍ പ്രവാസി ഭാരതീയ ഭീമായോജന ഇന്‍ഷൂറന്‍സ് എടുക്കാനാഹ്വാനം . വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഈ ആഹ്വാനം നടത്തിയത്. അപകട മരണവുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കായി ഏറ്റവും ചുരുങ്ങിയ ചിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതീയ ഭീമായോജന ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. 2007 ല്‍ തുടങ്ങിയ ഈ പദ്ധതി 2017 മുതല്‍ ഇ.സി.എന്‍. ആര്‍ കാറ്റഗറിയില്‍ വരുന്ന ഭൂരിഭാഗം പേര്‍ക്കും ലഭ്യമാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിദേശങ്ങളിലെ തൊഴിലിടങ്ങളില്‍ വെച്ച് 1509 അപകട മരണങ്ങള്‍ സംഭവിച്ചുവെന്ന് വിദേശകാര്യ സഹമന്ത്രി ലോക സഭയില്‍ അറിയിച്ചു.
അപകട മരണം സംഭവിച്ചാല്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരമായും മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റ പൂര്‍ണ്ണ ചിലവും ലഭിക്കുന്ന ഈ ഇന്‍ഷൂറന്‍സിന്റെ പ്രീമിയം രണ്ട് വര്‍ഷത്തേക്ക് 275 രൂപയും മൂന്ന് വര്‍ഷത്തേക്ക് 375 രൂപയും മാത്രമാണ്.

(അപകട മരണ നഷ്ടപരിഹാരങ്ങള്‍ക്ക് പുറമെ, ചികില്‍സാ സഹായം, ലീഗല്‍ ഫീസ്, സന്നിഗ്ധ ഘട്ടങ്ങളില്‍ ടിക്കറ്റ്, പ്രസവാനുകൂല്യങ്ങള്‍ എന്നിവയും ലഭ്യമാണ്.) മറ്റ് ഇന്‍ഷൂറന്‍സുകളില്‍ നിന്നോ ജോലി ചെയ്യുന്ന രാജ്യത്തെ നിയമമനുസരിച്ചോ അപകട മരണത്തിന് നഷ്ടപരിഹാരം ലഭിച്ചാലും പ്രവാസി ഭാരതീയ ഭീമാ യോജന പ്രകാരമുള്ള നഷ്ട പരിഹാരവും ലഭ്യമാണ്.

പല രാജ്യങ്ങളിലും അവിടുത്തെ നിയമങ്ങള്‍ അനുസരിച്ച് നഷ്ടപരിഹാര തുകകള്‍ ലഭിക്കുന്നുണ്ട്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് മൊത്തം 241 കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഖത്തര്‍ – 81, സൗദി അറേബ്യ – 31, സിംഗപ്പൂര്‍ – 26, യു.എ.ഇ – 26, കുവൈറ്റ് – 21, സുഡാന്‍ – 20, മലേഷ്യ – 17, ഒമാന്‍ – 5, ബഹ്‌റൈന്‍ – 4, അസര്‍ബൈജാന്‍ – 3 , പോര്‍ച്ചുഗല്‍ – 3, ഇറാഖ് – 1, മൗറീഷ്യസ് – 1, റൊമാനിയ – 1, സൗത്ത് സുഡാന്‍ – 1 എന്നിങ്ങനെയാണ് നടപടികള്‍ പുരോഗമിക്കുന്ന കേസുകള്‍

ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോത്തിയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വിവരങ്ങള്‍ പങ്കുവെച്ചത്.

Related Articles

Back to top button