ഇന്ത്യൻ ഫിസിയോതെറാപ്പി ഫോറം ഖത്തറിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
ദോഹ. ഖത്തറിലെ ഇന്ത്യൻ ഫിസിയോതെറാപ്പിസ്റ്റുകളുടെ കൂട്ടായ്മയായ ഐ പി എഫ് ക്യൂ 2022-2024 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഷമീം അലി ടി കെ ഉപദേശകസമിതി ചെയർമാൻ, മുഹമ്മദ് ഷാഫി പ്രസിഡണ്ട്, ബിജു നിർമൽ ജനറൽ സെക്രട്ടറി, അരുൺ ക്രിസ്റ്റഫർ വൈസ് പ്രസിഡണ്ട്, നിവേദിത വിശ്വനാഥൻ ജോയിന്റ് സെക്രട്ടറി, ഷാഹിർ എം ടി ട്രെഷറർ എന്നിവരെ കോർ കമ്മിറ്റി അംഗങ്ങളായും മുഹമ്മദ് ഹുസൈൻ, നളിൻ കൊത്താരി, സുൾഫിക്കർ സി കെ, മുഹമ്മദ് ഷജിത്, പ്രിയങ്ക് ജെയിൻ, റോഷ്‌ന മധുർ എന്നിവരെ മാനേജിങ് കമ്മിറ്റി ഭാരവാഹികളായും തിരഞ്ഞെടുത്തു.
11/02/2022 വെള്ളിയാഴ്ച മാഗ്നം ഹോട്ടൽ ദോഹയിൽ വെച്ചു നടന്ന ജനറൽ ബോഡി യോഗത്തിൽ കഴിഞ്ഞ കാലയളവിലെ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ഭാവിപരിപാടികൾക്ക് പ്രാഥമിക രൂപരേഖ തയ്യാറാക്കുകയും ചെയ്തു.
പുതിയ കാലയളവിൽ സമൂഹത്തിനും വിശിഷ്യാ ഇന്ത്യക്കാരുടെ ആരോഗ്യസംരക്ഷണ മേഖലയിലും വൈവിധ്യങ്ങളായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രസിഡണ്ട് അറിയിച്ചു.
ആരോഗ്യബോധവത്കരണ പരിപാടികൾ , സാമൂഹ്യപ്രവർത്തങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, കായിക പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ മറ്റു സംഘടനകളുമായും സാമൂഹ്യ കൂട്ടായ്മകളുമായും സഹകരിച്ചു മുന്നോട്ട് പോകുമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.
2011 മുതൽ ഖത്തറിൽ ആരോഗ്യബോധകരണം, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ സേവനപ്രവർത്തനങ്ങളുമായി സ്‌തുത്യർഹമായ സജീവസാനിധ്യമാണ് ഐ പി ഫ് ക്യൂ.