Breaking News
ഖത്തറില്‍ ഇന്നും കോവിഡ് മരണം , 452 പോസിറ്റീവ് കേസുകള്‍, 769 രോഗമുക്തി
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്നും കോവിഡ് മരണം , 452 പോസിറ്റീവ് കേസുകള്‍, 769 രോഗമുക്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22861 പരിശോധനകളില്‍ 94 യാത്രക്കര്‍ക്കടക്കം 452 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 358 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നത്.
769 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 6280 ആയി കുറഞ്ഞു.
ചികില്‍സയിലായിരുന്ന 86 കാരന് മരിച്ചതോടെ രാജ്ത്തെ മൊത്തം കോവിഡ് മരണം 661 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 8 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്്ല. നിലവില്‍ മൊത്തം 43 പേര് ആശുപത്രിയിലും 32 പേര് തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്