Breaking News
ഖത്തറില്‍ ഇന്ന് 416 പേര്‍ക്ക് കോവിഡ്, 623 രോഗ മുക്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്ന് 416 പേര്‍ക്ക് കോവിഡ്, 623 രോഗ മുക്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21707 പരിശോധനകളില്‍ 57 യാത്രക്കര്‍ക്കടക്കം 416 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 359 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 623 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 5532 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 4 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 39 പേര് ആശുപത്രിയിലും 31 പേര് തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്