Archived Articles

ഫ്രണ്ട്സ് ഓഫ് കോഴിക്കോട് ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 11, 18 തിയ്യതികളില്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. കാല്‍പന്ത് കളിയുടെ വിശ്വ മാമാങ്കത്തിന് ഈ വര്‍ഷാവസാനം വേദിയൊരുങ്ങുന്ന ഖത്തറിന്റെ കായിക സ്വപ്‌നത്തെ പിന്തുണച്ചുകൊണ്ട് ഖത്തറിലെ കോഴിക്കോട്ടുകാരുടെ സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് സംഘടിപ്പിക്കുന്ന ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 11, 18 തിയ്യതികളില്‍ നടക്കും.

ടൂര്‍ണമെന്റിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഐ സി സി യില്‍ ചേര്‍ന്ന യോഗത്തില്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പോസ്റ്റര്‍ ഫോക്ക് പ്രസിഡന്റ് കെ കെ ഉസ്മാന്‍ സ്‌പോര്‍ട്‌സ് രംഗത്തെ നിറ സാനിധ്യവും ടൂര്‍ണമെന്റ് ചെയര്‍മാനുമായ ഇ പി അബ്ദുറഹിമാന് നല്‍കി പ്രകാശനം ചെയ്തു.


സ്‌പോര്‍ട്‌സ് വിംഗ് ഭാരവാഹികളായ റിയാസ് ബാബു, ശരത്, അബ്ദുല്‍ സലീം കോയിശ്ശേരി, ജിതേഷ് നാദാപുരം എന്നിവര്‍ പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. ഫൈനല്‍ മത്സരത്തോടനുബന്ധിച്ചുള്ള ക്‌ളോസിങ് സെറിമണിയില്‍ കോഴിക്കോടിന്റെ തനതു കലാരൂപങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കുമെന്ന് കല്‍ച്ചറള്‍ വിംഗ് ചെയര്‍മാന്‍ അന്‍വര്‍ ബാബു വിശദീകരിച്ചു. വനിതകളുടെ പൂര്‍ണ്ണ പങ്കാളിത്തം പ്രസ്തുത ടൂര്‍ണമെന്റിനു ഉറപ്പ് നല്‍കികൊണ്ട് ഫോക് വുമണ്‍ വിംഗ് സാരഥികളായ അഡ്വ : രാജശ്രീ, രശ്മി ശരത് സംസാരിച്ചു. ഫരീദ് തിക്കോടി, കെ കെ വി മുഹമ്മദ് അലി, രഞ്ജിത്ത് ചാലില്‍, ഫൈസല്‍ മൂസ്സ, മുസ്തഫ എലത്തൂര്‍, ഷബീര്‍, ബിജു, റിയാസ് മനാട്ട്, റഷീദ് പുതുക്കൂടി എന്നിവര്‍ സംസാരിച്ചു. വി കെ പുത്തൂര്‍ സ്വാഗതവും സാജിദ് ബക്കര്‍ നന്ദിയും പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും സവിശേഷമായ മഹാമേളയെ വരവേല്‍ക്കാനൊരുങ്ങുന്ന ഖത്തറില്‍ ഫോക് കിക്കോഫ് 2022 കായിക പ്രേമികള്‍ക്ക് നയനാനന്ദകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!