Archived Articles
കെ.ബി.എഫ്. നേതാക്കള്‍ക്ക് ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് സമ്മാനിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ.ഫിഫ 2022 ലോക കപ്പ് ഖത്തര്‍ വിശേഷങ്ങളും ഖത്തറിന്റെ കായിക സ്വപ്‌നങ്ങളും അടയാളപ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് കെ.ബി.എഫ്. നേതാക്കള്‍ക്ക് സമ്മാനിച്ചു.
കെ.ബി.എഫ്. പ്രസിഡണ്ട് ഷാനവാസ് ബാവ, വൈസ് പ്രസിഡണ്ട് രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി നിഹാദ് മുഹമ്മദ്, ജോ.സെക്രട്ടറിമാരായ കിമി അലക്‌സാണ്ടര്‍, നിഷാം ഇസ്മാഈല്‍, ട്രഷറര്‍ ഗിരീഷ് പിള്ള എന്നിവര്‍ക്കാണ് മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് പുസ്‌കത്തിന്റെ കോപ്പികള്‍ സമ്മാനിച്ചത്.
പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം