Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ യാത്രക്കാര്‍ക്കിടയിലെ കോവിഡ് ഗണ്യമായി കുറഞ്ഞു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ യാത്രക്കാര്‍ക്കിടയിലെ കോവിഡ് ഗണ്യമായി കുറഞ്ഞു. ഇന്ന് പൊതുജനാരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദോഹയിലെത്തിയ രണ്ട് യാത്രക്കാര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 17805 പരിശോധനകളില്‍ 163 മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടേയും കോവിഡ് സ്ഥിരീകരിച്ചതടക്കം മൊത്തം 165 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് 308 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2107 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ഒരാളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 28 പേര്‍ ആശുപത്രിയിലും 10 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button