
ഹൈദരലി തങ്ങള്‍ സൗഹൃദത്തിന് വേണ്ടി നിലകൊണ്ട നേതാവ് :കള്‍ച്ചറല്‍ ഫോറം
ദോഹ :കേരള സമൂഹത്തില്‍ സൗഹൃദത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ. സി മുനീഷ് അനുസ്മരിച്ചു. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ പക്വതയുടെ കൈകാരൃം ചെയ്ത തങ്ങള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ അവകാശങ്ങള്‍ പിടിച്ചു വാങ്ങുന്നതില്‍ കണിശത പുലര്‍ത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിയോഗത്തോടെ കേരളത്തിന്റെ രാഷ്ട്രീയ, ആത്മീയ മേഖലയില്‍ വലിയ നഷ്ടമാണ് സംഭവിച്ചത്. ഹൈദരലി തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ വിവിധ മേഖലയിലെ സംഭാവനകള്‍ ചരിത്രത്തില്‍ അനുസ്മരിക്കപ്പെടുമെന്നും എ. സി മുനീഷ് പ്രസ്താവനയില്‍ പറഞ്ഞു