
Breaking News
റമദാനിലേക്കുള്ള ഉംറ ഫെര്‍മിറ്റുകള്‍ ഇഅ്തമര്‍ന, തവക്കല്‍ന ആപ്പുകള്‍ വഴി
അമാനുല്ല വടക്കാങ്ങര
ദോഹ: 2022 മാര്‍ച്ച് 6 ഞായറാഴ്ച മുതല്‍ റമദാനിലെ ഉംറ പെര്‍മിറ്റുകള്‍ ഇഅ്തമര്‍ന, തവക്കല്‍ന ആപ്ലിക്കേഷനുകള്‍ വഴി ലഭ്യമാകുമെന്ന് സൗദി അറേബ്യ അറിയിച്ചു.
വിശുദ്ധ റമദാന്‍ മാസത്തില്‍ ഉംറ നിര്‍വഹിക്കാനുള്ള സൗകര്യമൊരുക്കാന്‍ മന്ത്രാലയവും തീര്‍ഥാടകരുടെ സേവനത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളും താല്‍പ്പര്യപ്പെടുന്നുവെന്ന് സൗദി അറേബ്യന്‍ ഹജ്ജ്, ഉംറ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. .
ഉംറ നിര്‍വഹിക്കുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് ഇപ്പോഴും ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു; ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള അവസരം നല്‍കുന്നതിന്,ലഭിച്ച പെര്‍മിറ്റ് തീയതി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ പെര്‍മിറ്റ് കാന്‍സല്‍ ചെയ്ത് പുതിയ പെര്‍മിറ്റെടുക്കണം.