Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മാര്‍ച്ച് 27 മുതല്‍ ഒക്ടോബര്‍ 29 വരെ ദോഹയില്‍ നിന്നും വിവിധ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് ഭീഷണിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം മാര്‍ച്ച് 27 മുതല്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 27 മുതല്‍ ഒക്ടോബര്‍ 29 വരെ ദോഹയില്‍ നിന്നും വിവിധ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു . കേരളത്തിലേക്കാണ് കൂടുതല്‍ സര്‍വീസുകളുള്ളത്. ദോഹ കോഴിക്കോട് സെക്ടറില്‍ പ്രതിദിന സര്‍വീസുണ്ടാകും.

ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കും ആഴ്ചയില്‍ 5 സര്‍വീസുകള്‍ വീതമുണ്ട്. തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി , ശനി ദിവസങ്ങളിലാണ് ദോഹ കൊച്ചി സര്‍വീസുകള്‍. തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി , ശനി ദിവസങ്ങളിലാണ് ദോഹ കണ്ണൂര്‍ സര്‍വീസുകളുള്ളത്.

ദോഹ യില്‍ നിന്നും തിരുവനന്തപുരത്തേക്ക് കോഴിക്കോട് വഴിയായിരിക്കും സര്‍വീസ്. ചൊവ്വ, വ്യാഴം, വെള്ളി , ഞായര്‍ ദിവസങ്ങളിലാണ് ദോഹ തിരുവനന്തപുരം സര്‍വീസുണ്ടാവുക.
വ്യാഴം, വെള്ളി , ഞായര്‍ ദിവസങ്ങളില്‍ ദോഹ മുമ്പൈ സര്‍വീസും വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ദോഹ മംഗലാപുരം സര്‍വീസും വെള്ളിയാഴ്ചകളില്‍ ദോഹ ട്രിച്ചി സര്‍വീസുമാണ് ഷെഡ്യൂളിലുള്ളത്.

Related Articles

Back to top button