തൃശൂര്‍ ജില്ല സൗഹൃദ വേദി പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ 2025-27 കാലഘട്ടത്തേക്കുള്ള പന്ത്രണ്ടാമത് ഭരണ സമിതി വിഷ്ണു ജയറാം ദേവ് പ്രസിഡണ്ട്, ഷറഫ് മുഹമ്മദ് ജനറല്‍ സെക്രട്ടറി, തോമസ് കെ ഒ ട്രഷറര്‍ എന്നിവരുടെ നേതൃത്യത്തില്‍ നിലവില്‍ വന്നു.

ഐ സി സി അശോക ഹാളില്‍ നടന്ന വിപുലമായ ചടങ്ങില്‍ വിഷ്ണു ജയറാം ദേവിന്റ നേതൃത്വത്തില്‍ 10 അംഗ സെന്‍ട്രല്‍ കമ്മിറ്റിയും, 15 സെക്ടര്‍ കമ്മിറ്റികളും, 14 സബ് കമ്മിറ്റികളും, ഉപദേശക സമിതിയും, 4 കോര്‍ഡിനേറ്റര്‍മാരും 500 ഓളം കൗണ്‍സിലര്‍മാരുമാണ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍, മുന്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് സ്വാഗതവും മുന്‍ ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം ദേവ് കഴിഞ്ഞ കാല പ്രവര്‍ത്തന റിപ്പോര്‍ട്ടും, മുന്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ജയാനന്ദന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ,കുടുംബ സുരക്ഷ പദ്ധതി ചെയര്‍മാന്‍ പ്രമോദ്, കാരുണ്യം പദ്ധതി ചെയര്‍മാന്‍ ശ്രീനിവാസന്‍, സെക്രട്ടറി അബ്ദുള്‍ റസാക്ക് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് പഴയ ഭരണസമിതി പിരിച്ചു വിട്ടതായി അബ്ദുള്‍ ഗഫൂര്‍ പ്രഖ്യാപിച്ചതോടെ പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞക്ക് വേദിയൊരുങ്ങി.
വരണാധികാരികളായ അബ്ദുള്‍ ജബ്ബാര്‍, ജിബീഷ്, ഉമ്മര്‍ കുട്ടി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ട സെക്ടര്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ പ്രസിഡന്റിന്റെ നോമിനികള്‍ ആയ 14 സബ് കമ്മിറ്റികളെയും, ഉപദേശക സമിതി അംഗങ്ങളേയും വിഷ്ണു ജയറാം ദേവ് പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് ഉപദേശക സമിതി ചെയര്‍മാന്‍ വി. എസ്. നാരായണന്‍ സത്യ വാചകം ചൊല്ലിക്കൊടുത്തത് നിയുക്ത ഭാരവാഹികള്‍ ഏറ്റു ചൊല്ലി.
വേദി മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, ഐ.സി.സി. പ്രസിഡന്റ് എ.പി. മണികണ്ഠന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വി.എസ്. നാരായണന്‍, ജനറല്‍ കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് മുഫ്തഫ, ടിഎസി ഖത്തര്‍ ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ കളരിക്കല്‍, എന്‍.ആര്‍.ഐ സൊസൈറ്റി കോ ഓര്‍ഡിനേറ്റര്‍ വി. കെ. സലീം, ടിജെഎസ് വി ആദ്യ കാല പ്രസിഡന്റ് ഹൈദരാലി കറുത്താക്ക, വേദി വനിതാ കൂട്ടായ്മ മുന്‍ ചെയര്‍പേഴ്‌സണ്‍ റജീന സലീം, ലീഗല്‍ അഡൈ്വസര്‍ ജാഫര്‍ ഖാന്‍ എന്നിവര്‍ പുതിയ ഭരണസമിതിക്ക് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് പ്രസിഡന്റ് വിഷ്ണു, ജനറല്‍ സെക്രട്ടറി ഷറഫ്, ട്രഷറര്‍ തോമസ് എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു.
ടിഎസി ഖത്തര്‍ ക്ലാസ്സിക്കല്‍ ടീച്ചര്‍ വിന്‍സി ഫെര്‍ണ്ണാഡസ് പരിശീലിപ്പിച്ച വിദ്യാര്‍ത്ഥികളുടെ സ്വാഗത നൃത്തത്തോടെ ആരംഭിച്ച സത്യപ്രതിജ്ഞാ യോഗത്തില്‍ സെക്രട്ടറി പ്രമോദ് മൂന്നിനി നന്ദി പറഞ്ഞു.

