Archived Articles

കമ്പനികള്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുകയും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുകയും വേണം

അമാനുല്ല വടക്കാങ്ങര

ദോഹ. കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുകയും അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുകയും വേണമെന്ന് ആഭ്യന്തര മന്ത്രാലയം.

തൊഴിലാളികള്‍ക്ക് സമയാസമയങ്ങളില്‍ ശമ്പളവും അര്‍ഹമായ ആനുകൂല്യങ്ങളും നല്‍കാതിരിക്കുന്നതും ജീവനക്കാരെ ചേര്‍ത്തുനിര്‍ത്താന്‍ കഴിയാത്തതുമാണ് ചില കമ്പനികളുടെ പരാജയം . ഇത് തൊഴില്‍ അന്തരീക്ഷം നശിപ്പിക്കുകയും സമരങ്ങള്‍ക്ക് വരെ കാരണമാവുകയും ചെയ്യുന്നു. അത് ഒരു നിലക്കും അംഗീകരിക്കാനാവാത്തതാണ് .

കുറ്റകൃത്യം തടയല്‍ കൂട്ടുത്തരവാദിത്തമാണ്’ എന്ന തലക്കെട്ടില്‍ നടന്ന വെബിനാറില്‍ സംസാരിച്ച നോര്‍ത്ത് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിലെ ക്യാപ്റ്റന്‍ മിഷാല്‍ മുബാറക് അല്‍-മന്‍സൂരി അഭിപ്രായപ്പെട്ടു.

ജോലി സ്ഥലത്തും താമസ സ്ഥലത്തും ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും അവരുടെ ക്ഷേമം പരിഗണിക്കുകയും ചെയ്യുന്നതോടൊപ്പം രാജ്യത്തെ നടപടിക്രമങ്ങളെയും നിയമങ്ങളെയും കുറിച്ച് ജീവനക്കാരെ ബോധവല്‍ക്കരിക്കുകയും വേണം. രാജ്യത്തിന്റെ മൂല്യ വ്യവസ്ഥക്ക് വിരുദ്ധമല്ലാത്ത വസ്ത്രങ്ങള്‍ ധരിച്ചും നിയമ വ്യവസ്ഥകളെ മാനിച്ചുമാണ് തൊഴിലാളികള്‍ സാംസ്‌കാരികമായ വളര്‍ച്ച കൈവരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!