Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഫിഫ ലോകകപ്പ് 2022 വളണ്ടിയര്‍ ആകുവാനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

റഷാദ് മുബാറക്

ദോഹ. കാല്‍പന്തു കളിയുടെ ആവേശമായ ഫിഫ ലോകകപ്പ് 2022 വളണ്ടിയറാകുവാനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സ്വീകരിച്ചു തുടങ്ങി. ഫിഫയുടെ കഴിഞ്ഞ ടൂര്‍ണമെന്റുകളില്‍ വളണ്ടിയറിംഗ് ചെയ്ത കായിക പ്രേമികള്‍ക്ക് ഇതിനോടകം ഇതുമായി ബന്ധപ്പെട്ട മെയില്‍ വന്നു തുടങ്ങി.

ഇന്നു വൈകുന്നേരം 7 മണിക്ക് വളണ്ടിയര്‍ പ്രോഗ്രാമിന്റെ ലോഞ്ചിംഗ് ഇവന്റ് കത്താറയുടെ ആംഫി തിയേറ്ററില്‍ നടക്കും. വിവിധ മത്സരങ്ങളില്‍ വളണ്ടിയര്‍ സേവനമനുഷ്ഠിച്ചവര്‍ക്കാണ് ഈ പരുപാടിയിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്.

താത്പര്യമുള്ളവർ താഴെക്കാണുന്ന ലിങ്ക് സന്ദർശിക്കുക

http://fwc2022.volunteer.fifa.com/

 

Related Articles

Back to top button