Breaking News
ഈജിപ്തില്‍ 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഖത്തര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഈജിപ്തില്‍ 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഖത്തര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് . ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്തുകയും സാമ്പത്തിക സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറക്കുകയും ചെയ്യുന്ന നടപടിയാകുമിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിക്ഷേപ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതായി ഈജിപ്ത്, ഖത്തര്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഈജിപ്ത് കാബിനറ്റ് ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ നിക്ഷേപങ്ങളുടെ സമയക്രമം നിശ്ചയിച്ചിട്ടില്ല.
എല്ലാ മേഖലകളിലും സഹകരണവും ഏകോപനവും വര്‍ദ്ധിപ്പിക്കുന്നതിന് ഖത്തര്‍-ഈജിപ്ഷ്യന്‍ സംയുക്ത സമിതി പരിശ്രമിക്കും.